50 അനധികൃത മത്സ്യബന്ധന ഉപകരണങ്ങൾ പിടികൂടി ബഹ്‌റൈൻ കോസ്റ്റ് ഗാർഡ്

പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ കോസ്റ്റ് ഗാർഡ് പട്രോളിംഗ് സംഘങ്ങൾ ഫഷ്ട് അൽ-അധം സമുദ്ര മേഖലയിൽ നടത്തിയ പരിശോധനയുടെ ഭാഗമായി 50 അനധികൃത മത്സ്യബന്ധന ഉപകരണങ്ങൾ പിടികൂടിയതായി അധികൃതർ അറിയിച്ചു.
പ്രാദേശികമായി ,‘ഗറജീർ’ എന്നറിയപ്പെടുന്ന ഉപകരണങ്ങൾ ആണ് പരിശോധനയിൽ പിടികൂടിയത്. ഈ ഉപകരണങ്ങൾ നിരോധിക്കപ്പെട്ടതാണ്. നിയമ ലംഘകർക്കെതിരെ നടപടികൾ ആരംഭിച്ചതായും, സമുദ്ര പരിസ്ഥിതിയും കടൽവിഭവങ്ങളും സംരക്ഷിക്കുന്നതിന് കർശന നിരീക്ഷണം തുടരുമെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു.
ാിാേി