പൊതുസ്ഥലങ്ങളിൽ പോസ്റ്റുറുകൾ അനധികൃതമായി പതിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും

പ്രദീപ് പുറവങ്കര
മനാമ: പൊതുസ്ഥലങ്ങളിൽ പോസ്റ്റുറുകൾ അനധികൃതമായി പതിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് മനാമ ക്യാപിറ്റൽ ട്രസ്റ്റി ബോർഡ് അധികൃതർ അറിയിച്ചു.
നഗരപ്രദേശങ്ങളുടെ ദൃശ്യഭംഗിയും, ശുചിത്വവും നിലനിർത്താനായുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി. മനാമയിൽ പ്രവാസികൾ കൂടുതലായി താമസിക്കുന്ന ഇടങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുക.
കർശനമായ ശിക്ഷകളാണ് പോസ്റ്ററുകൾ പതിക്കുന്നവർക്കെതിരെ എടുക്കുയെന്നും ക്യാപിറ്റൽ ട്രസ്റ്റി ബോർഡ് അധികൃതർ അറിയിച്ചു.
sdfs