തലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷന്റെ രക്തദാന ക്യാമ്പ് ജൂൺ 26ന്


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈനിലെ ജീവകാരുണ്യ സംഘടനയായ തലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷൻ സൽമാനിയ മെഡിക്കൽ കോംപ്ലക്സുമായി സഹകരിച്ച് ജൂൺ 26ന് രണ്ടാമത് രക്തദാന ക്യാമ്പ് നടത്താൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ പ്രസിഡന്റ് ഷംസുദ്ദീൻ വി.പി അധ്യക്ഷതവഹിച്ചു.

സെക്രട്ടറി നവാസിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച യോഗത്തിൽ ട്രഷറർ അഫ്സൽ, രക്ഷാധികാരികളായ ഫുവാദ്, സാദിക്ക്, മറ്റ് എക്സിക്യുട്ടിവ് അംഗങ്ങളായ ഫിറോസ് മാഹി, റെഹീസ് മുഹമ്മദ്, ഫിറോസ് വി.കെ എന്നിവർ സംസാരിച്ചു. രക്തദാന ക്യാമ്പിന്റെ ജനറൽ കൺവീനറായി ഫിറോസ് മാഹീയെയും കൺവീനർമാരായി ഫിറോസ് വി.കെ, റഹീസ് മുഹമ്മദ്‌ എന്നിവരെയും തെരഞ്ഞെടുത്തു. സാജിദ് ചൊക്ലി നന്ദി പറഞ്ഞു.

article-image

്ിു്ു

You might also like

  • Straight Forward

Most Viewed