സഹപ്രവർത്തകയുടെ മുഖത്ത് തിളച്ച വെള്ളമൊഴിച്ചു; പ്രതിക്ക് മൂന്ന് വർഷം തടവ്


പ്രദീപ് പുറവങ്കര / മനാമ

ജോലിസ്ഥലത്തെ തർക്കത്തെ തുടർന്ന് സഹപ്രവർത്തകയുടെ മുഖത്ത് തിളച്ച വെള്ളമൊഴിച്ച ഇരുപതുകാരന് ഹൈക്രിമിനൽ കോടതി മൂന്നു വർഷം തടവുശിക്ഷ വിധിച്ചു. ഒരു കഫേയിൽ ഓർഡർ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് ക്രൂരമായ ആക്രമണത്തിൽ കലാശിച്ചത്.

സംഭവദിവസം ഓർഡറുകളെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ പ്രതി യുവതിയെ മർദിക്കുകയും തറയിൽ തള്ളിയിടുകയും ചെയ്തിരുന്നു. മറ്റ് ജീവനക്കാർ ഇടപെട്ടാണ് അന്ന് രംഗം ശാന്തമാക്കിയത്. എന്നാൽ, പ്രശ്നങ്ങൾ അവസാനിച്ചു എന്ന് കരുതിയിരിക്കെ പ്രതി യുവതിയെ പേര് വിളിച്ച് വരുത്തുകയും പ്രകോപനമില്ലാതെ മുഖത്തേക്ക് തിളച്ച വെള്ളം ഒഴിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ലോഹം കൊണ്ടുള്ള വാട്ടർ ഹീറ്റർ ഉപയോഗിച്ചും ഇയാൾ യുവതിയെ ക്രൂരമായി മർദിച്ചു.

ആക്രമണത്തിൽ യുവതിയുടെ ശരീരത്തിന് അഞ്ചു ശതമാനം സ്ഥിരമായ വൈകല്യം സംഭവിച്ചതായി മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അന്വേഷണ ഘട്ടത്തിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു. യുവതിക്ക് നേരിട്ട ശാരീരികവും മാനസികവുമായ കഠിനമായ ആഘാതം കണക്കിലെടുത്താണ് കോടതി പ്രതിക്ക് കർശന ശിക്ഷ ഉറപ്പാക്കിയത്.

article-image

േ്ി്േി

You might also like

  • Lulu Exchange
  • Straight Forward

Most Viewed