ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി
ഷീബ വിജയൻ
പത്തനംതിട്ട: ബലാത്സംഗക്കേസിൽ റിമാൻഡിൽ കഴിയുന്ന പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന് കോടതിയിൽ നിന്ന് തിരിച്ചടി. രാഹുൽ സമർപ്പിച്ച ജാമ്യാപേക്ഷ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി തള്ളി. ഇതോടെ അദ്ദേഹം ജയിലിൽ തുടരും. പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങൾ പൂർണ്ണമായും അംഗീകരിച്ചുകൊണ്ടാണ് കോടതി നടപടി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റർ ചെയ്ത മൂന്നാമത്തെ കേസിലാണ് കോടതി ഇപ്പോൾ ജാമ്യം നിഷേധിച്ചിരിക്കുന്നത്. വിദേശത്തുള്ള യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത കേസിലാണിത്. പ്രതി സ്വാധീനശക്തിയുള്ള വ്യക്തിയായതിനാൽ ജാമ്യം നൽകുന്നത് സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണത്തെ ബാധിക്കാനും ഇടയാക്കുമെന്ന പ്രോസിക്യൂഷൻ വാദം കോടതി മുഖവിലയ്ക്കെടുത്തു. ഇതോടെ രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കിയിരുന്ന ജാമ്യവിധിയാണ് രാഹുലിന് അനുകൂലമല്ലാതായത്.
daqdasdas

