പരിസ്ഥിതി സംരക്ഷണ സന്ദേശം മുഴക്കി ‘ഗ്രീൻ പൾസ്' ക്യാമ്പയിനുമായി "കലാലയം"; സൗദി വെസ്റ്റിൽ 100 കേന്ദ്രങ്ങളിൽ പരിപാടികൾ

അക്ബർ പൊന്നാനി
ജിദ്ദ: പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം സംബന്ധിച്ച് സമൂഹത്തെ ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ "കലാലയം" സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ആചരിക്കുന്ന ക്യാമ്പയിൻ സൗദി വെസ്റ്റിലും ആരംഭിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ‘ഗ്രീന്‍ പള്‍സ്' എന്ന പേരില്‍ വിവിധ പരിപാടികളാണ് അരങ്ങേറിയത്.
23 രാജ്യങ്ങളില്‍ ഗ്ലോബൽ കലാലയം സാംസ്കാരിക വേദിയുടെ കീഴിൽ 'ഗ്രീൻ പൾസ്' ആചരിക്കുന്നുണ്ട്. ഗ്രീന്‍ പള്‍സ് ക്യാമ്പയിനിലൂടെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം എത്തിക്കാനാണ് കലാലയം സാംസ്‌കാരിക വേദി ലക്ഷ്യമിടുന്നത്. പരിസ്ഥിതി സൗഹൃദ സഭകളില്‍ വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പങ്കെടുക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. മരം നടല്‍, മാലിന്യ നിര്‍മാര്‍ജനം, പരിസര ശുചീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ക്യാമ്പയിന്റെ ഭാഗമായി നിർവഹിക്കും.
ജൂണ്‍ 1 മുതല്‍ 10 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍ കാലയളവില്‍ സൗദി വെസ്റ്റിൽ 100 കേന്ദ്രങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. 10 സോണ്‍ കേന്ദ്രങ്ങളില്‍ സാംസ്‌കാരിക പരിസ്ഥിതി പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ‘പരിസ്ഥിതി സൗഹൃദ സഭകള്‍' അരങ്ങേറും.
പൊതുജനങ്ങളില്‍ പരിസ്ഥിതി അവബോധം വർധിപ്പിക്കുന്നതിന് "ഷൈനിംഗ് നെസ്റ്റ്", "ഗ്രീന്‍ ഗിഫ്റ്റ്" തുടങ്ങിയ വ്യത്യസ്ത പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഷൈനിംഗ് നെസ്റ്റ് പദ്ധതിയിലൂടെ പരിസ്ഥിതി സൗഹൃദ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ‘ഗ്രീന്‍ ഗിഫ്റ്റ്' പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത സമ്മാനങ്ങള്‍ കൈമാറ്റം ചെയ്ത് പ്ലാസ്റ്റിക്ക് മലിനീകരണത്തിനെതിരെ അവബോധം സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു.
ു്ിു