വാജിവാഹനം തന്ത്രിക്ക് അവകാശപ്പെട്ടത്; അപമാനിക്കാനുള്ള ശ്രമമെന്ന് യോഗക്ഷേമസഭ


ഷീബ വിജയൻ

കൊച്ചി: ശബരിമലയിലെ വാജിവാഹനം തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്ന ദേവസ്വം ബോർഡിന്റെ ഉത്തരവിനെതിരെ തന്ത്രി സമാജവും യോഗക്ഷേമസഭയും രംഗത്ത്. തന്ത്രസമുച്ചയത്തിലെ വ്യവസ്ഥകൾ പ്രകാരം വാജിവാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണെന്നും ഇത് അദ്ദേഹത്തിന് ഇല്ലത്ത് കൊണ്ടുപോയി സൂക്ഷിക്കാമെന്നും യോഗക്ഷേമസഭ പ്രസിഡന്റ് അഡ്വ. പി.എൻ.ഡി നമ്പൂതിരി പറഞ്ഞു.

മോഷണം പോയെന്ന് പരാതിയോ അന്വേഷണമോ ഇല്ലാത്ത സാഹചര്യത്തിൽ വാജിവാഹനം പിടിച്ചെടുത്ത നടപടി പ്രതിഷേധാർഹമാണ്. ശബരിമലയിൽ നിലവിലുള്ള തന്ത്രിമാരെ മാറ്റി പുതിയ ആളുകളെ കൊണ്ടുവരാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ നീക്കമെന്നും തന്ത്രി സമൂഹത്തെ അപമാനിക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മോഷണങ്ങൾക്കും ക്രമക്കേടുകൾക്കും കൂട്ടുനിന്നവരെ മറച്ചുപിടിച്ച് തന്ത്രിയിലും മേൽശാന്തിയിലും കുറ്റം ആരോപിക്കുന്നത് സംശയാസ്പദമാണെന്നും സഭ വ്യക്തമാക്കി.

article-image

cxzcxzcx

You might also like

  • Lulu Exchange
  • Straight Forward

Most Viewed