കെഎസ് സിഎ ജനറൽ സെക്രട്ടറി ക്ക് യാത്രയയപ്പ് നൽകി

പ്രദീപ് പുറവങ്കര
മനാമ: പ്രവാസ ജീവിതത്തിൽ നിന്നും വിരമിക്കുന്ന കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ ജനറൽ സെക്രട്ടറി അനിൽ കുമാർ പിള്ളക്ക് കെ എസ് സി എ എക്സിക്യൂട്ടീവ് കമ്മറ്റിയും, ലേഡീസ് വിങ്ങും, മറ്റു മെമ്പർമാരും ചേർന്ന് ഊഷ്മള യാത്രയയപ്പ് നൽകി.
കെ എസ് സി എ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ അസിസ്റ്റന്റ് സെക്രട്ടറി സതീഷ്. കെ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് രാജേഷ് നമ്പ്യാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിരമിക്കൽ താത്കാലികം മാത്രം ആണെന്നും സാമൂഹിക സേവന രംഗങ്ങളിൽ തുടർന്നും ഊർജ്വസ്വലമായി മുന്നോട്ട് പോകുമെന്നും അനിൽ കുമാർ പിള്ള പറഞ്ഞു.
dgdgf