ബഹ്റൈൻ കെ.എം.സി.സി മലപ്പുറം ജില്ലാ ലേഡീസ് വിങ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
പ്രദീപ് പുറവങ്കര / മനാമ
കെ.എം.സി.സി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴിൽ പുതിയ ലേഡീസ് വിങ് നിലവിൽ വന്നു. മനാമ കെ.എം.സി.സി ഹാളിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. കൗൺസിലിന്റെ ഭാഗമായി സംഘടിപ്പിച്ച വനിതാ സംഗമം കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ലേഡീസ് വിങ് ജില്ലാ പ്രസിഡന്റ് മർഷിദ നൗഷാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി റിദ്‌വ യാസർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി മർഷിദ നൗഷാദ് (പ്രസിഡന്റ്), അസ്മാബി മുജീബ് (ജനറൽ സെക്രട്ടറി), ഷംന പാലത്തിങ്ങൽ (ട്രഷറർ), ജുമാന റിയാസ് (ഓർഗനൈസിങ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. ഷംന റിയാസ്, റഫ്‌സീന അമീർ (വൈസ് പ്രസിഡന്റുമാർ), ബഷ്റി മുനീർ, ഷമീമ ആബിദ്, മുഹ്സിന അനീസുബാബു, മുഫീദ അരീക്കോട് (ജോയന്റ് സെക്രട്ടറിമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
സംസ്ഥാന വൈസ് പ്രസിഡന്റുമാരായ റഫീഖ് തോട്ടക്കര, എൻ.കെ. അബ്ദുൽ അസീസ് എന്നിവർ റിട്ടേണിങ് ഓഫീസർമാരായി തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. സംസ്ഥാന ട്രഷറർ കെ.പി. മുസ്തഫ, വൈസ് പ്രസിഡന്റ് അസ്‌ലം വടകര, സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളി, ജില്ലാ പ്രസിഡന്റ് ഇക്ബാൽ താനൂർ, ജനറൽ സെക്രട്ടറി അലി അക്ബർ, വൈസ് പ്രസിഡന്റ് ഉമ്മർ കൂട്ടിലങ്ങാടി, സംസ്ഥാന ലേഡീസ് വിങ് ഓർഗനൈസിങ് സെക്രട്ടറി ജസ്‌ന അലി, സെക്രട്ടറി സമീറ സിദ്ദീഖ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. ട്രഷറർ ഷംന പാലത്തിങ്ങൽ നന്ദി രേഖപ്പെടുത്തി.
േ്ിി

