അറാദ് ഹെറിറ്റേജ് വില്ലേജിൽ വൻ തീപിടിത്തം; വ്യാപക നാശനഷ്ടം
പ്രദീപ് പുറവങ്കര / മനാമ
മുഹറഖിന് സമീപമുള്ള അറാദിലെ മിനി ഹെറിറ്റേജ് വില്ലേജിൽ ഉണ്ടായ ശക്തമായ തീപിടിത്തത്തിൽ വൻ നാശനഷ്ടം. അഗ്നിബാധയിൽ വില്ലേജിന്റെ വലിയൊരു ഭാഗം പൂർണ്ണമായും നശിച്ചതായി ഉടമ അലി അൽ മുതവ അറിയിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.
സംഭവമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ അതിവേഗം തീ നിയന്ത്രണവിധേയമാക്കി. തീ പൂർണ്ണമായും അണച്ചുവെങ്കിലും, വീണ്ടും പടരാനുള്ള സാധ്യത ഒഴിവാക്കാൻ സിവിൽ ഡിഫൻസ് സംഘം സ്ഥലത്ത് നിരീക്ഷണം തുടരുകയാണ്. അപകടത്തിൽ ആർക്കും പരിക്കുകളോ മറ്റ് അനിഷ്ട സംഭവങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമായി.
ബഹ്‌റൈന്റെ പരമ്പരാഗത വാസ്തുവിദ്യയും സംസ്‌കാരവും വിളിച്ചോതുന്ന നിരവധി കെട്ടിടങ്ങൾക്കും പ്രദർശന സൗകര്യങ്ങൾക്കും തീപിടിത്തത്തിൽ ഗുരുതരമായ കേടുപാടുകൾ സംഭവിച്ചു. തീപിടിത്തമുണ്ടാകാനുള്ള കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഉടമ അലി അൽ മുതവ വ്യക്തമാക്കി.
്േി്േി

