ജപ്പാനിലും 'പുഷ്പ' തരംഗം; അല്ലു അർജുനെ വരവേറ്റ് ജാപ്പനീസ് ആരാധകർ
ഷീബ വിജയൻ
ടോക്കിയോ: ഇന്ത്യൻ സിനിമയിൽ ചരിത്രം കുറിച്ച 'പുഷ്പ 2: ദ റൂൾ' ജപ്പാനിലും വൻ തരംഗമാകുന്നു. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ജപ്പാനിലെത്തിയ നടൻ അല്ലു അർജുനെ ആർപ്പുവിളികളോടെയാണ് ആരാധകർ വരവേറ്റത്. ടോക്കിയോ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ തിയേറ്ററുകളെല്ലാം തന്നെ റിലീസ് ദിനത്തിൽ ആരാധകരെക്കൊണ്ട് നിറഞ്ഞു.
അല്ലു അർജുന്റെ സ്റ്റൈലിനും നൃത്തത്തിനും വലിയ ആരാധകവൃന്ദമുള്ള ജപ്പാനിൽ ചിത്രത്തിന്റെ ജാപ്പനീസ് ട്രെയിലറിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആഗോളതലത്തിൽ 1800 കോടി രൂപ ഇതിനോടകം സമാഹരിച്ച ചിത്രം ആർ.ആർ.ആർ, ബാഹുബലി 2 തുടങ്ങിയ ചിത്രങ്ങളുടെ റെക്കോർഡുകൾ മറികടന്നുകഴിഞ്ഞു. വിദേശരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സൗത്ത് ഇന്ത്യൻ ചിത്രമെന്ന ഖ്യാതിയും പുഷ്പ 2 സ്വന്തമാക്കി.
dasdsadsadsa

