ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിന് പ്രൗഢമായ സമാപനം


പ്രദീപ് പുറവങ്കര / മനാമ

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ നിറവിൽ ഇന്ത്യൻ സ്‌കൂൾ വാർഷിക സാംസ്കാരിക മേളയ്ക്ക് പ്രൗഢമായ സമാപനം. സ്റ്റാർ വിഷൻ ഇവന്റ്‌സ് അവതരിപ്പിച്ച ദ്വിദിന മേള ആസ്വദിക്കാൻ ഇസ ടൗൺ കാമ്പസിലേക്ക് വൻ ജനപ്രവാഹമാണ് എത്തിയത്.

article-image

േേ്

article-image

ബഹ്റൈൻ സാമൂഹിക വികസന മന്ത്രി ഒസാമ ബിൻ സലേഹ് അൽ അലവി മേള ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളിൽ ഇന്ത്യൻ സ്‌കൂൾ വഹിക്കുന്ന പങ്ക് സുപ്രധാനമാണെന്നും ഭാവി തലമുറകൾക്ക് ഇതൊരു മാതൃകാസ്ഥാപനമാണെന്നും മന്ത്രി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

article-image

ചടങ്ങിൽ പ്രമുഖ വ്യവസായി പമ്പാവാസൻ നായരെ പ്രത്യേകം ആദരിച്ചു. 2025ലെ ഡോ. മംഗളം സ്വാമിനാഥൻ നാഷനൽ എക്‌സലൻസ് അവാർഡ് നേടിയ അദ്ദേഹത്തിന് സ്‌കൂൾ മാനേജ്‌മെന്റ് ഉപഹാരം കൈമാറി.

article-image

േ്ോേ്

article-image

അക്കാദമിക മികവിനൊപ്പം സാംസ്കാരിക ഐക്യത്തിനും സ്‌കൂൾ നൽകുന്ന ഉറച്ച പ്രതിബദ്ധതയുടെ തെളിവാണ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളെന്ന് സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് പറഞ്ഞു. പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി ചടങ്ങിൽ സ്വാഗതവും സെക്രട്ടറി വി. രാജപാണ്ഡ്യൻ നന്ദിയും രേഖപ്പെടുത്തി.

article-image

േ്ി്േി

article-image

പ്രമുഖ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയും സംഘവും അവതരിപ്പിച്ച ഫ്യൂഷൻ സംഗീതവും ബോളിവുഡ് ഗായിക രൂപാലി ജഗ്ഗ നയിച്ച ഗാനമേളയും കാണികളെ ആവേശം കൊള്ളിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ മേളയ്ക്ക് മാറ്റുകൂട്ടി.

article-image

സോഷ്യൽ ഡെവലപ്‌മെന്റ് മന്ത്രാലയം ഉദ്യോഗസ്ഥർ, ട്രാഫിക് ഡയറക്ടറേറ്റ് പ്രതിനിധികൾ, സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ സമാപന ചടങ്ങിൽ സംബന്ധിച്ചു.

article-image

ഫെയറിന്റെ ഭാഗമായുള്ള മെഗാ റാഫിൾ നറുക്കെടുപ്പ് ജനുവരി 26ന് ഓൺലൈനായി നടക്കും. സയാനി മോട്ടോഴ്സ് നൽകുന്ന എം.ജി സിൽവർ കാറാണ് ഒന്നാം സമ്മാനം. കൂടാതെ സ്വർണ്ണ നാണയങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുടങ്ങി നിരവധി ആകർഷകമായ സമ്മാനങ്ങളും വിജയികളെ കാത്തിരിക്കുന്നുണ്ട്.

article-image

ി്ു്ിു

You might also like

  • Lulu Exchange
  • Straight Forward

Most Viewed