ദുരിത ബാധിതർക്ക് ആശ്വാസമായി ഫുഡ് കിറ്റുകൾ വിതരണം ചെയ്തു

മനാമ: മനാമയിൽ തീപിടുത്തത്തെ തുടർന്ന് പ്രയാസമനുഭവിക്കുന്ന അർഹരായ ആളുകൾക്കിടയിൽ വിതരണം ചെയ്യുന്നതിനായി ക്യാപിറ്റൽ ഗവർണറേറ്റ് ചാരിറ്റി ഡ്രൈ ഫുഡ് കിറ്റുകൾ ക്യാപിറ്റൽ ഗവർണറേറ്റ് ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ആൻഡ് ഫോളോഅപ്പ് യൂസഫ് ലോറി
ബഹ്‌റൈൻ കെഎംസിസി യെ ഏൽപ്പിച്ചു. ബഹ്‌റൈൻ കെഎംസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കെഎംസിസി ആക്ടിങ് പ്രസിഡന്റ് എ.പി. ഫൈസലിന്റെയും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലിന്റെയും നേതൃത്വത്തിൽ കിറ്റുകൾ ഏറ്റു വാങ്ങി. സൂഖിലെ അഗ്നിബാധയെ തുടർന്ന് ദുരിതം അനുഭവിക്കുന്ന ദുരിത ബാധിതരായ ഇന്ത്യക്കാർക്ക് പുറമെ പ്രയാസം അനുഭവിക്കുന്ന ബംഗ്ലാദേശികൾ ഉൾപ്പെടെ മറ്റു രാജ്യക്കാർ കൂടി കെഎംസിസി ഓഫീസിൽ എത്തി കിറ്റുകൾ സ്വീകരിച്ചു.
വൺ ബഹ്‌റൈൻ ഹോസ്പിറ്റലിലി ജനറൽ മാനേജർ ആന്റണി പൗലോസ് സാമൂഹിക പ്രവർത്തക അനാട്ട , ജംഇയ്യത്തുൽ ബോറ ഇസ്ലാമിയ ബഹ്‌റൈൻ പ്രസിഡന്റ് ഹുസൈഫ നൊമാനി ,അബ്ബാസ് സാകിയുദ്ധീൻ, സ്റ്റേറ്റ് കെഎംസിസി ഭാരവാഹികളായ കെ. പി. മുസ്തഫ, ശംസുദ്ധീൻ വെള്ളികുളങ്ങര, ഷാഫി പാറക്കട്ടെ, ഗഫുർ കൈപ്പമംഗലം, ഓ. കെ. കാസിം, സലിം തളങ്കര, റഫീഖ് തോട്ടക്കര, ശരീഫ് വില്ലിയാപ്പള്ളി എന്നിവർ സന്നിഹിതരായിരുന്നു.
dfgdfg
dfgdfg