ക്വാറി ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തി

തിരുവനന്തപുരം: കേരള−തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ കാറിനുള്ളിൽ മലയാളിയായ ക്വാറി ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കരമന സ്വദേശി ദീപു(46) ആണ് മരിച്ചത്. കാറിന്‍റെ മുന്‍സീറ്റിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇയാളുടെ ഉടമസ്ഥതയിൽ മുക്കുന്നിമലയിൽ ഉണ്ടായിരുന്ന ക്വാറി ഇപ്പോൾ പ്രവർത്തിക്കുന്നില്ല. മറ്റൊരു സ്ഥലത്ത് ക്വാറി പാട്ടത്തിന് എടുക്കാനുള്ള തയാറെടുപ്പിലായിരുന്നു. ഇതിനുള്ള ഉപകരണങ്ങൾ വാങ്ങാന്‍ പണവുമായി കോയമ്പത്തൂരിലേക്ക് പോയതാണ്. സംഭവത്തിൽ കേരള, തമിഴ്‌നാട് പോലീസ് സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാറിൽനിന്ന് പത്ത് ലക്ഷം രൂപ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
dgdfh