കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ല സംഘടിപ്പിച്ച ഈദ് കപ്പ് 2024ൽ കോട്ടക്കൽ എഫ് സി ജേതാക്കളായി

മനാമ: കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ സ്പോർട്സ് വിങ് സംഘടിപ്പിച്ച ഈദ് കപ്പ് 2024ൽ കായികപ്രേമികളിൽ ആവേശം വിതച്ചു. രണ്ടാം പെരുന്നാൾ ദിവസം ഹൂറ ഗോസി ഗ്രൗണ്ടിൽ വെച്ച് നടന്ന ഫുട്ബോൾ ടൂർണമെന്റ് കെഎംസിസി ബഹ്‌റൈൻ സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങൽ ഉദ്ഘാടനം ചെയ്തു. കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് ഇഖ്ബാൽ താനൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്പോർട്സ് വിങ് ചെയര്മാന് ഉമ്മർ കൂട്ടിലങ്ങാടി സ്വാഗതഭാഷണം നടത്തി. ഉദ്ഘാടന ചടങ്ങിൽ ഷിഫാ അൽജസീറ എച്ച്‌ആർ മാനേജർ ഷറഫാദ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ലാൽ, കെഎംസിസി സംസ്ഥാന ആക്റ്റിംഗ് പ്രസിഡന്റ് എപി ഫൈസൽ, സംസ്ഥാന ഭാരവാഹികളായ മുസ്തഫ കെപി, ഷംസുദ്ദിൻ വെള്ളിക്കുളങ്ങര, സലീം തളങ്കര, ശരീഫ് വില്യാപ്പള്ളി, റഫീഖ് തോട്ടക്കര, നിസാർ ഉസ്മാൻ, മറ്റു ജില്ലാ, ഏരിയ ഭാരവാഹികൾ, കെഎംസിസി സ്പോർട്സ് വിങ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
എട്ട് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ കോട്ടക്കൽ എഫ് സി ജേതാക്കളായി. വിന്നേഴ്‌സിനുള്ള ട്രോഫി ജില്ലാ പ്രസിഡന്റ് ഇക്ബാൽ താനൂരും, റണ്ണേഴ്‌സ് അപ്പായ വണ്ടൂർ എഫ്‌സിക്കുള്ള ട്രോഫി ജില്ലാ സ്പോർട്സ് വിങ് കൺവീനർ നൗഷാദ് മുനീറും നൽകി. ടൂർണ്ണമെന്റിനോടാനുബന്ധിച്ചു കെഎംസിസി മലപ്പുറം ജില്ലാ വനിതാ വിങ് നടത്തിയ സ്നാക്സ് മത്സരത്തിൽ ഷഫ്‌ല ഇല്യാസ്, ഷിജിനി ജഷീർ, സഫ മഹ്‌റൂഫ് എന്നിവർ 1, 2, 3 സ്ഥാനങ്ങൾക്കർഹരായി. വിധി നിർണയിച്ച ഷെഫ് മുഹമ്മദ് ഹിയാസിനുള്ള ഉപഹാരം ജില്ല ജനറൽ സെക്രട്ടറി അലി അക്ബർ കൈമാറി.
്േിു