സലാലയിൽ കടലിൽ വീണ് അഞ്ചുപേരെ കാണാതായ സംഭവം; രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി


സലാലയിൽ കടലിൽ വീണ് അഞ്ചുപേരെ കാണാതായ സംഭവത്തിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ചൊവ്വാഴ്ചയാണ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിലുള്ള സംഘം മൃതദേഹങ്ങൾ കണ്ടെക്കുന്നത്. മറ്റുള്ളവർക്കായി തിരച്ചിൽ നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു. അപകടം നടന്ന ഉടന്നെതന്നെ സ്ഥലത്ത് ഹെലികോപ്ടറിന്‍റെയും മറ്റും സഹായത്തോടെ തിരച്ചിൽ ആരംഭിച്ചിരുന്നു. പ്രക്ഷുബ്ധമായ കടൽ രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നുണ്ട്. 

മൂന്ന് കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാരെ ഞായറാഴ്ചയാണ് കടലിൽ വീണ് കാണാതാകുന്നത്. ടൂറിസ്റ്റ് കേന്ദ്രമായ മുഗ്സെയിലിൽ സുരക്ഷാ ബാരിക്കേഡ് മറികടന്ന് ഫോട്ടോ എടുക്കാൻ ശ്രമിക്കുമ്പോഴായിരുന്ന അപകടം.  ദുബൈയിൽ നിന്നെത്തിയ ഉത്തരേന്ത്യക്കാരാണ് അപകടത്തിൽപെട്ടത്. ഉയർന്നു പൊങ്ങിയ തിരമാലയിൽ പെടുകയായിരുന്നു. അപകടത്തിൽപ്പെട്ട മൂന്നുപേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അധികൃതർ രക്ഷപ്പെടുത്തിയിരുന്നു. ഒരുകുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടവർ.

You might also like

  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed