പുഷ്പ 2: അല്ലു അർ‍ജുനിന് പ്രതിഫലം 90 കോടി രൂപ


പുഷ്പയുടെ വൻ‍വിജയത്തോടെ അല്ലു അർ‍ജുൻ‍ താനൊരു പാൻ‍ ഇന്ത്യൻ‍ സൂപ്പർ‍ സ്റ്റാറാണെന്ന് തെളിയിച്ചു കഴിഞ്ഞു. ഇതോടെ എല്ലാ സിനിമാ പ്രേമികളുടെയും ശ്രദ്ധ പുഷ്പ 2വിലേക്കാണ്. പുഷ്പ 2 വലിയ ബഡ്ജറ്റിൽ‍ ഒരുക്കാനാണ് നിർ‍മ്മാതാക്കൾ‍ ശ്രമിക്കുന്നത്. തെലുങ്ക് സിനിമാ ലോകത്ത് നിന്നുള്ള പുതിയ റിപ്പോർ‍ട്ട് പ്രകാരം പുഷ്പ 2വിന്റെ ബഡ്ജറ്റ് 350 കോടി രൂപയാണ്. ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കുന്നതിന് വേണ്ടി എല്ലാ ബിഗ് പ്ലാറ്റ്‌ഫോംസും ആഞ്ഞുശ്രമിക്കുന്നുണ്ട്. ബോളിവുഡ് ഫിലിം സ്റ്റുഡിയോസും നിർ‍മ്മാണത്തിൽ‍ പങ്കാളിയായേക്കും.

ചിത്രത്തിലെ പ്രധാന നടൻ അല്ലു അർ‍ജുൻ പ്രതിഫലമായി ആവശ്യപ്പെടുന്നത് ഏതാണ്ട് 90 കോടി രൂപയാണ്. ലാഭവിഹിതവും ആവശ്യപ്പെടുന്നുണ്ട്. ഇതോടെ 100 കോടി രൂപയ്ക്ക് മേൽ‍ ചിത്രത്തിൽ‍ നിന്നും അല്ലു അർ‍ജുൻ ലഭിക്കും. സംവിധായകൻ സുകുമാറിന്റെ പ്രതിഫലത്തിലും ഇത്തവണ വർ‍ധനവുണ്ടാകും. ഒന്നാം ഭാഗത്തിന്റെ സംവിധാനത്തിന് സുകുമാറിന് 18 കോടി രൂപയാണ് ലഭിച്ചതെങ്കിൽ‍ രണ്ടാം ഭാഗത്തിന് പ്രതിഫലം 40 കോടി രൂപയാവും. മറ്റ് താരങ്ങളുടെയും അണിയറ പ്രവർ‍ത്തകരുടെയും പ്രതിഫല ഇനത്തിൽ‍ 50−70 കോടി രൂപ വരെയാവും.

You might also like

Most Viewed