പെഗസിസ് ചാരസോഫ്റ്റ്‌വെയർ‍ ഇന്ത്യ വാങ്ങിയെന്ന് റിപ്പോർ‍ട്ട്


ചാരസോഫ്റ്റ്‌വെയറായ പെഗസിസ് ഇസ്രയേലിൽ‍ നിന്ന് ഇന്ത്യ വാങ്ങിയെന്ന് ന്യൂയോർ‍ക്ക് ടൈംസ് റിപ്പോർ‍ട്ട്. 2017ലെ ഇസ്രയേൽ‍ സന്ദർ‍ശനത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പെഗസിസ് വാങ്ങാൻ തീരുമാനിച്ചത്. പെഗസിസും മിസൈൽ‍ സിസ്റ്റവും വാങ്ങാൻ 13,000 കോടി രൂപയ്ക്ക് കരാർ‍ ഉണ്ടാക്കിയതായാണ് റിപ്പോർ‍ട്ട്.

ഇന്ത്യ ഉൾ‍പ്പെടെയുള്ള രാജ്യങ്ങളിൽ‍ പെഗസിസ് ചാര സോഫ്റ്റ്വെയർ‍ ഉപയോഗിച്ച് മന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയുമടക്കം ഫോണുകൾ‍ ചോർ‍ത്തിയത് ആഗോള തലത്തിൽ‍ വലിയ വിവാദമായിരുന്നു. പെഗാസസിന്റെ നിരീക്ഷണത്തിൽ‍ ഇന്ത്യയിലെ രണ്ട് കേന്ദ്രമന്ത്രിമാർ‍, മൂന്ന് പ്രമുഖ പ്രതിപക്ഷ നേതാക്കൾ‍, സുപ്രിംകോടതി ജഡ്ജി, നാൽ‍പതിലേറെ മാധ്യമപ്രവർ‍ത്തകർ‍ തുടങ്ങി മുന്നൂറിലേറെപ്പേരുണ്ടെന്നായിരുന്നു റിപ്പോർ‍ട്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed