ബഹ്റൈനിൽ കോവിഡ് മരണം 1403 ആയി


കോവിഡ് ബാധിച്ച് ബഹ്റൈനിൽ ഒരാൾ കൂടി ഇന്നലെ മരണപ്പെട്ടു. ഇതോടെ ആകെ കോവിഡ് മരണം 1403 ആയി. ഇന്നലെ 6659 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 36649 ആയി ഉയർന്നു. ഇന്നലെ 27297 പേരിലാണ് കോവിഡ് രോഗ പരിശോധനകൾ നടത്തിയത്.  നിലവിൽ 88 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ പതിനൊന്ന് പേരുടെ നില ഗുരുതരമാണ്.അതേസമയം ഇന്നലെ 2814 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,17,262 ആയി.  ഇതുവരെയായി  12,21,632 പേർ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 11,92,627 പേർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്. 9,34,636  പേരാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിനായി ഫെബ്രവരി 14 വരെ യെലോ ലെവൽ നിയന്ത്രണമാണ് ബഹ്റൈനിൽ ഏർപ്പെടുത്തിയിരിക്കുന്നത്. 

You might also like

Most Viewed