അരലക്ഷത്തിലേറെ കോവിഡ് കേസുകൾ; കേരളത്തിൽ നാളെ സന്പൂർണ നിയന്ത്രണം

സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനം തുടരുന്നു. പ്രതിദിന രോഗികളുടെ എണ്ണം ഇന്നും അരലക്ഷം കടന്നേക്കും. ടെസ്റ്റ് പോസിറ്റി നിരക്ക് അന്പത് ശതമാനത്തിനടുത്താണ്. അതേസമയം നാളെ സംസ്ഥാനത്ത് സന്പൂർണ നിയന്ത്രണം ഏർപ്പെടുത്തും. അടുത്ത മാസം പകുതിയോടെ രോഗതീവ്രത കുറയുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വാർ റൂം പ്രവർത്തനങ്ങൾ ഊർജിതമാക്കും. ഒരാഴ്ചത്തെ കണക്കെടുത്താൽ അഞ്ച് ലക്ഷത്തിലധികം പേർ രോഗികളായതായാണ് വിലയിരുത്തൽ. ഈ സാഹചര്യം വരും ദിവസങ്ങളിലും തുടരുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തൽ. മൂന്നാം തരംഗം തുടങ്ങിയ ഈ മാസത്തെ ആദ്യ ആഴ്ചയിൽ നിന്ന് അവസാന ആഴ്ചയിലേക്ക് എത്തുന്പോൾ രോഗവ്യാപന തോത് ഗണ്യമായി കുറഞ്ഞു.
ഈ കണക്കുകൾ അടുത്ത മാസത്തോടെ മൂന്നാം തരംഗം അവസാനിക്കുമെന്ന സൂചന നൽകുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. എറണാകുളം, തിരുവനന്തപുരം, തൃശൂർ ജില്ലകളിലാണ് രോഗികളിലധികവും. സി കാറ്റഗറി നിയന്ത്രണങ്ങൾ തുടരുന്ന ജില്ലയിൽ ഒരുതരത്തിലുള്ള പൊതുപരിപാടികളും അനുവദിക്കില്ല. പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാക്കാൻ തദ്ദേശ സ്വയംഭരണ വാർ റൂം പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റർ അറിയിച്ചു. ഇതിനായി നോഡൽ ഓഫീസർമാരെ നിയോഗിക്കും.