സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅ പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ ബഹ്റൈനിലെത്തുന്നു

സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅ പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ ഹൃസ്വ സന്ദർശനാർത്ഥം നാളെ ബഹ്റൈനിലെത്തുന്നു. സമസ്ത ബഹ്റൈൻ മനാമ ഇർശാദുൽ മുസ് ലിമീൻ മദ്റസ റമദാനിനോടനുബന്ധിച്ച് മനാമ പാക്കിസ്ഥാൻ ക്ലബിൽ സംഘടിപ്പിക്കുന്ന തജ്ഹീസേ റമളാൻ പ്രഭാഷണത്തിലും ദുആ മജ്ലിസിലും അദ്ദേഹം പങ്കെടുക്കും. നാളെ വൈകീട്ട് രാത്രി എട്ട് മണി മുതൽക്കാണ് പാകിസ്താൻ ക്ലബ്ബ് ഗ്രൗണ്ടിൽ പരിപാടി നടക്കുന്നത്. ചടങ്ങിൽ പ്രമുഖ വാഗ്മി നൗശാദ് ബാഖവി ചിറയിൻകീഴ് മുഖ്യപ്രഭാഷണം നടത്തും. ആയിരത്തിയഞ്ഞൂറോളം പേർ ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പരിപാടിയിൽ പങ്കെടുക്കുമെന്ന് ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ സമസ്ത ബഹ്റൈൻ ഭാരവാഹികൾ അറിയിച്ചു.
റമദാൻ മാസം എല്ലാ ദിവസവും അറന്നൂറോളം പേർക്കുള്ള നോമ്പുതുറ സൗകര്യവും മനാമ കേന്ദ്ര ആസ്ഥാനത്ത് വെച്ച് നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ കാപ്പിറ്റൽ കമ്മ്യൂണിറ്റി സെന്ററിന്റെ കീഴിലാണ് ബഹ്റൈൻ സമസ്ത ഇർശാദുൽ മുസ് ലിമീൻ മദ്റസ പ്രവർത്തിച്ചു വരുന്നത്. വാർത്തസമ്മേളനത്തിൽ ബഹ്റൈൻ സമസ്ത ജനറൽ സെക്രട്ടറി വി.കെ. കുഞ്ഞഹമ്മദ് ഹാജി, ട്രഷറർ എസ് എം അബ്ദുൽ വാഹിദ്, എം ഡി അബ്ദുൽ കരീം, അബ്ദുൽ റസാഖ് തലശേരി, സുബൈർ എ ഖാദർ, അഷ്റഫ് അൻവരി ചേലക്കര, ഷംസുദ്ദീൻ മൗലവി, നവാസ് കുണ്ടറ, മോനു മുഹമ്മദ്, ജാഫർ കണ്ണൂർ എന്നിവർ പങ്കെടുത്തു.
fgdgdgdfg