ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് ഒറ്റ വീസ സംവിധാനം
ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് ഒറ്റ വീസ സംവിധാനം ആസൂത്രണം ചെയ്യുന്നതായി യുഎഇ സാമ്പത്തിക മന്ത്രി. വളരെ വേഗം ഇത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജിസിസി രാജ്യങ്ങളിലും സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവദിക്കുന്നതാണ് പുതിയ വീസ സംവിധാനം. മേഖലയ്ക്കുള്ളിലെ യാത്ര ലളിതമാക്കുകയും വിനോദസഞ്ചാരം വർധിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അബുദാബിയിൽ നടന്ന ഫ്യൂച്ചർ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലാണ് അബ്ദുല്ല ബിൻ തൂഖ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ജിസിസി രാജ്യങ്ങളിലെ പൗരൻമാർക്ക് വീസയ്ക്ക് അപേക്ഷിക്കാതെ തന്നെ രാജ്യങ്ങൾ സന്ദർശിക്കാം. എന്നാൽ താമസക്കാർക്ക് അതിർത്തികൾ കടക്കാൻ വീസ ആവശ്യമാണ്.
srfs


