യു.എ.ഇയിൽ ബിരുദങ്ങൾക്ക് ഇനി ഉടൻ അംഗീകാരം; 'സീറോ ബ്യൂറോക്രസി' പദ്ധതിയുമായി മന്ത്രാലയം
ഷീബ വിജയൻ
ദുബായ്: യു.എ.ഇയിലെ സർവ്വകലാശാലകളിൽ നിന്ന് ബിരുദം നേടുന്ന വിദ്യാർത്ഥികൾക്ക് അവരുടെ യോഗ്യതാ രേഖകൾക്ക് ഉടനടി അംഗീകാരം നൽകുന്ന 'ഓട്ടോമാറ്റിക് റെക്കഗ്നിഷൻ' പദ്ധതിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. ആദ്യഘട്ടത്തിൽ 34 സർവ്വകലാശാലകളെയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സർട്ടിഫിക്കറ്റുകൾ വെരിഫൈ ചെയ്യുന്നതിനായി കാത്തിരിക്കേണ്ടി വരുന്ന ബ്യൂറോക്രാറ്റിക് നൂലാമാലകൾ ഒഴിവാകും.
പഠനം പൂർത്തിയാക്കിയ ഉടൻ തന്നെ ബിരുദധാരികൾക്ക് ജോലിയിലേക്കോ ഉപരിപഠനത്തിലേക്കോ പ്രവേശിക്കാൻ ഈ ഡിജിറ്റൽ സംവിധാനം സഹായിക്കും. ഇതിനകം 25,000-ത്തിലധികം വിദ്യാർത്ഥികൾക്ക് ഈ സേവനം ലഭ്യമായിട്ടുണ്ട്. വരുംഘട്ടങ്ങളിൽ വിദേശത്ത് പഠിക്കുന്ന സ്വദേശി വിദ്യാർത്ഥികളെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി. യു.എ.ഇയുടെ ഡിജിറ്റൽ പരിവർത്തന ലക്ഷ്യങ്ങളുടെ ഭാഗമായാണ് ഈ നടപടി.
assadsadsfadsadfs

