അബൂദബി അപകടം: ഒരു കുട്ടി കൂടി മരിച്ചു; ഒരു കുടുംബത്തിലെ നാല് മക്കളും വിടവാങ്ങി
ഷീബ വിജയൻ
അബൂദബി: അബൂദബിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരണത്തിന് കീഴടങ്ങി. മലപ്പുറം തൃപ്പനച്ചി സ്വദേശി അബ്ദുൽ ലത്തീഫിന്റെ മകൻ അസ്സാമാണ് മരിച്ചത്. ഇതോടെ ഈ അപകടത്തിൽ മരിച്ചവരുടെ ആകെ എണ്ണം അഞ്ചായി ഉയർന്നു. അസ്സാമിന്റെ സഹോദരങ്ങളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവർ നേരത്തെ മരിച്ചിരുന്നു. ഇതോടെ ഒരു കുടുംബത്തിലെ നാല് മക്കളും ഈ ലോകത്തോട് വിടപറഞ്ഞു. കുട്ടികളുടെ മാതാപിതാക്കൾ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ലിവ ഫെസ്റ്റ് കണ്ട് മടങ്ങി വരുമ്പോഴായിരുന്നു മരണം അവരെ തട്ടിയെടുത്തത്.
aasASas

