അബൂദബി വാഹനാപകടം: മലയാളികളായ നാല് കുട്ടികളുടെയും ഖബറടക്കം ഇന്ന് ദുബൈയിൽ
ഷീബ വിജയൻ
അബൂദബി: ലോകത്തെ കണ്ണീരിലാഴ്ത്തിയ അബൂദബി വാഹനാപകടത്തിൽ മരിച്ച ഒരു കുടുംബത്തിലെ നാല് മക്കളുടെയും ഖബറടക്കം ഇന്ന് നടക്കും. ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരൻ അസ്സാം കൂടി മരണപ്പെട്ടതോടെയാണ് മലപ്പുറം കിഴിശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെ അഞ്ച് മക്കളിൽ നാല് പേരും വിടവാങ്ങിയത്. മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും കുടുംബത്തോടൊപ്പമുണ്ടായിരുന്ന സഹായി ബുഷ്റയും നേരത്തെ മരിച്ചിരുന്നു.
സ്കൂൾ തുറക്കുന്നതും കാത്തിരുന്ന കുരുന്നുകൾ പുസ്തക സഞ്ചിക്ക് പകരം മരണത്തിലേക്ക് മടങ്ങിയത് പ്രവാസലോകത്തിന് വലിയ നൊമ്പരമായി. ദുബൈ സോനാപൂരിലെ മസ്ജിദിലാണ് കുട്ടികളുടെ മയ്യത്ത് നമസ്കാരവും ഖബറടക്കവും നടക്കുക. ലത്തീഫിന്റെ ഭാര്യ റുക്സാനയും ഏക മകളും പരിക്കേറ്റ് ചികിത്സയിൽ തുടരുകയാണ്. അപകടത്തിൽ മരിച്ച ബുഷ്റയുടെ മൃതദേഹം കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച് ഖബറടക്കിയിരുന്നു.
qertwwerwewe

