യുഎഇയിൽ അഞ്ച് ഡ്രോൺ പരിശീലന കേന്ദ്രങ്ങൾക്ക് അനുമതി


ഷീബ വിജയൻ

യുഎഇയിൽ ഡ്രോൺ പരിശീലനത്തിനായി അഞ്ച് കേന്ദ്രങ്ങൾക്ക് സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അംഗീകാരം നൽകി. ഡെലിവറി, സിനിമാ ചിത്രീകരണം, സുരക്ഷാ പരിശോധന തുടങ്ങിയ മേഖലകളിൽ ഡ്രോണുകളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. വെർസ എയ്‌റോസ്‌പേസ് ഉൾപ്പെടെയുള്ള അഞ്ച് സ്ഥാപനങ്ങൾക്കാണ് പരിശീലനത്തിന് അനുമതി ലഭിച്ചത്.

ഇതോടെ ഡ്രോൺ പൈലറ്റുമാർക്കും ഓപ്പറേറ്റർമാർക്കും പ്രാദേശികമായി തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം ലഭിക്കും. വിദേശ സർട്ടിഫിക്കേഷനുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഈ പുതിയ കേന്ദ്രങ്ങൾ സഹായിക്കും. ഡ്രോൺ പൈലറ്റുമാർക്ക് പുറമെ മെയിന്റനൻസ് ടെക്നീഷ്യൻമാർ ഉൾപ്പെടെയുള്ള പുതിയ തൊഴിൽ മേഖലകളും ഇതോടെ സജീവമാകും.

article-image

fdfddfsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed