തടവുകാർക്ക് പങ്കാളികളെ കണ്ടെത്തുന്നതുൾപ്പെടെ പുതുജീവിതം നൽകാൻ റാസൽഖൈമയിൽ പുനരധിവാസ പദ്ധതി
ഷീബ വിജയൻ
തടവുകാർക്ക് ശിക്ഷാ കാലാവധിക്ക് ശേഷം മാന്യമായി ജീവിക്കാൻ സഹായിക്കുന്ന പുതിയ പുനരധിവാസ പദ്ധതി റാസൽഖൈമയിൽ അവതരിപ്പിച്ചു. ഷൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമി ഫൗണ്ടേഷൻ (AQF), ജയിൽ വകുപ്പുമായി സഹകരിച്ചാണ് ഈ സംരംഭം നടപ്പിലാക്കുന്നത്. അക്ഷരാഭ്യാസം, ഭാഷാ നൈപുണ്യം, തൊഴിൽ പരിശീലനം, മാനസികാരോഗ്യം എന്നിവ ഉറപ്പാക്കുന്ന മൂന്ന് ഘട്ടങ്ങളിലായുള്ള പദ്ധതിയാണിത്. തടവുകാർക്ക് പങ്കാളികളെ കണ്ടെത്തുന്നതുൾപ്പെടെയുള്ള കുടുംബ പിന്തുണയും ഇതിന്റെ ഭാഗമാണ്. കുറ്റകൃത്യങ്ങളിൽ നിന്ന് മുക്തമായി സാധാരണ ജീവിതത്തിലേക്ക് തിരികെയെത്താൻ തടവുകാരെ മാനസികമായി സജ്ജരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ASSASASA

