റാങ്കിങ്ങിലെ പിഴവ് തിരുത്തി ഐ.സി.സി; കോഹ്ലിക്ക് മുന്നിൽ ഇനി ലാറയും റിച്ചാർഡ്‌സും മാത്രം
ഷീബ വിജയൻ
ദുബായ്: ഐ.സി.സി ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച വിരാട് കോഹ്ലിയുടെ റെക്കോർഡിൽ വന്ന പിഴവ് തിരുത്തി ഐ.സി.സി. കോഹ്ലി 825 ദിവസം ഒന്നാം സ്ഥാനത്ത് തുടർന്നെന്നായിരുന്നു ഐ.സി.സിയുടെ ആദ്യ റിപ്പോർട്ട്. എന്നാൽ താരം 1547 ദിവസം തലപ്പത്ത് ഇരുന്നിട്ടുണ്ടെന്ന ആരാധകരുടെ കണ്ടെത്തലിനെത്തുടർന്നാണ് ഐ.സി.സി റിപ്പോർട്ട് പുതുക്കിയത്.
ഏറ്റവും കൂടുതൽ കാലം ഒന്നാം സ്ഥാനം നിലനിർത്തിയവരിൽ കോഹ്ലി ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. വിവിയൻ റിച്ചാർഡ്‌സ് (2306 ദിവസം), ബ്രയാൻ ലാറ (2079 ദിവസം) എന്നിവരാണ് കോഹ്ലിക്ക് മുന്നിലുള്ളത്. സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡുകൾ ഒന്നൊന്നായി മറികടക്കുന്ന കോഹ്ലി, ന്യൂസിലൻഡിനെതിരെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും (1773 റൺസ്) അന്താരാഷ്ട്ര ക്രിക്കറ്റിൽ അതിവേഗം 28,000 റൺസ് പിന്നിടുന്ന ബാറ്ററെന്ന നേട്ടവും കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു. നിലവിൽ ഏകദിന റാങ്കിങ്ങിൽ 785 പോയിന്റോടെ ഒന്നാമതാണ് കോഹ്ലി.
qwdqwqwqw

