അബുദാബിയിൽ മരുമകളുടെ അടിയേറ്റ് ആലുവ സ്വദേശിനി മരിച്ചു


കുടുംബവഴക്കിനിടെ നവവധുവായ മരുമകളുടെ അടിയേറ്റ് വയോധിക മരിച്ചു. ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദാണ് (63) മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കേസിൽ‍ റൂബിയുടെ മകൻ സഞ്ജുവിന്‍റെ ഭാര്യ ഷജനയെ പോലീസ് കസ്റ്റഡിയിലെടുത്തു. റൂബിയും ഷജനയും അടുത്തിടെയാണ് സന്ദർ‍ശകവീസയിൽ‍ അബൂദബിയിൽ‍ എത്തിയത്. സഞ്ജു കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതനായത്. 

ഓൺലൈനിലൂടെ ആണ് കോട്ടയം പൊൻ‍കുന്നം സ്വദേശിനി ഷജനയുമായുള്ള വിവാഹം നടന്നത്. അബുദാബിയിൽ‍ എത്തിയതിനു ശേഷമാണു സഞ്ജു ഭാര്യയെ ആദ്യമായി കാണുന്നത്. രണ്ട് ദിവസമായി ഉമ്മയുമായി ചെറിയ അസ്വാരസ്യങ്ങൾ‍ ഉണ്ടായിരുന്നതായും തിങ്കളാഴ്ച രാത്രി പ്രശ്‌നം രൂക്ഷമായതായും സഞ്ജു പറഞ്ഞു. ഷജനയെ തിങ്കളാഴ്ച രാത്രി തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു.

You might also like

  • Straight Forward

Most Viewed