യുഎഇയിൽ വ്യോമാക്രമണം: 9 ബാലിസ്റ്റിക് മിസൈലുകളും 33 ഡ്രോണുകളും തകർത്തു; ഫുജൈറ തുറമുഖത്തിന് നേരെയും ആക്രമണം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

അബുദാബി: യുഎഇക്ക് നേരെ ഇന്ന് നടന്ന ശക്തമായ വ്യോമാക്രമണങ്ങളെ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ന് മാത്രം ഒൻപത് ബാലിസ്റ്റിക് മിസൈലുകളും 33 ഡ്രോണുകളുമാണ് യുഎഇ വ്യോമസേന ആകാശത്തുവെച്ച് വെടിവെച്ചിട്ടത്.

നിലവിലെ സംഘർഷം ആരംഭിച്ചത് മുതൽ ഇതുവരെ ആകെ 294 ബാലിസ്റ്റിക് മിസൈലുകളും 1,600 ഡ്രോണുകളും 15 ക്രൂയിസ് മിസൈലുകളും യുഎഇ പ്രതിരോധ വിഭാഗം തകർത്തിട്ടുണ്ട്. ഈ കാലയളവിനുള്ളിൽ നടന്ന വിവിധ ആക്രമണങ്ങളിലായി ആറ് പേർ കൊല്ലപ്പെടുകയും 141 പേർക്ക് നിസാരമോ ഇടത്തരമോ ആയ പരിക്കുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

മേഖലയിലെ ഏറ്റവും വലിയ എണ്ണ സംഭരണ ശാലകളിലൊന്നായ ഫുജൈറ തുറമുഖത്തിന് നേരെയും ഇന്ന് ഡ്രോൺ ആക്രമണമുണ്ടായി. ആക്രമണത്തെത്തുടർന്ന് തുറമുഖത്തിന് മുകളിൽ വലിയ തോതിൽ പുക ഉയരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു.

അതിനിടെ, യുഎഇയിലെ അമേരിക്കൻ കേന്ദ്രങ്ങൾക്ക് സമീപം താമസിക്കുന്നവർ അവിടങ്ങളിൽ നിന്ന് ഒഴിഞ്ഞുപോരണമെന്ന് ഇറാനിയൻ സൈന്യം താമസക്കാർക്ക് നിർദ്ദേശം നൽകി. മേഖലയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed