നടി വിമലാ രാമനും വിനയ് റായും വിവാഹിതരാകുന്നു

നടി വിമലാ രാമനും നടൻ വിനയ് റായും വിവാഹിതരാകുന്നു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. വിവാഹം അടുത്തുതന്നെയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
ടൈം എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ നായികയായി എത്തിയതോടെയാണ് വിമലാ രാമൻ മലയാളികളടെ പ്രിയങ്കരിയാകുന്നത്. പിന്നീട് പ്രണയകാലം, കോളജ് കുമാരൻ, നസ്രാണി, കൽക്കത്ത ന്യൂസ്, ചാട്ടം, ഡാം 999 എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ വിമലാ രാമൻ എന്ന നടി മലയാള സിനിമാ രംഗത്ത് ചുവടുറപ്പിച്ചു.
വിമലാ രാമൻ 2004ലെ മിസ് ഓസ്‌ട്രേലിയ കൂടിയാണ്. മോഡലിംഗ്, അഭിനയം എന്നിവയ്‌ക്കൊപ്പം ബാസ്‌ക്കറ്റ് ബോളിലും വിമലാ രാമൻ കഴിവ് തെളിയിച്ചിട്ടുണ്ട്.
ഉന്നാലെ ഉന്നാലെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് വിനയ് റായ് ആദ്യമായി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തുപ്പരിവാളൻ എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.