യു.എ.ഇയിൽ സ്കൂളുകൾ വീണ്ടും സജീവമാകുന്നു : ഹാജർ നിലയിൽ വലിയ മാറ്റം

യുഎഇയിൽ സ്കൂളുകളുടെ പ്രവർത്തനം സാധാരണ നിലിലേക്ക്. നേരിട്ടുള്ള ക്ലാസുകൾക്കു മുൻതൂക്കം. നൽകുന്ന ദുബായിലെ സ്കൂളുകളിൽ 85% കുട്ടികളും പഠനത്തിനെത്തി. എന്നാൽ ഓൺലൈൻ ക്ലാസും നേരിട്ടുള്ള പഠനവും ചേർന്ന ബ്ലെൻഡഡ് മാതൃക തുടരുന്ന അബുദാബിയിലെയും മറ്റ് എമിറേറ്റുകളിലെയും സ്കൂളുകളിൽ ഹാജർനില 25–80% ആണ്. മാസങ്ങൾക്കുശേഷം കൂട്ടുകാരെ കണ്ട സന്തോഷത്തിലായിരുന്നു വിദ്യാർഥികൾ. അബുദാബിയിൽ മുഴുവൻ കുട്ടികൾക്കും സ്കൂളിലേക്ക് വരാൻ ഇന്നലെയാണ് അനുമതി ലഭിച്ചത്. 3–4 ആഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്കൂളുകൾക്ക് നേരിട്ടെത്തി പഠിക്കാൻ അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) അനുമതി നൽകിയത്. ഇതേ തുടർന്ന് ഓരോ സ്കൂളുകളും സർവേ നടത്തി നേരിട്ട് വരാൻ താൽപര്യമുള്ളവരുടെ കണക്കെടുത്ത ശേഷമായിരുന്നു തുടർ പ്രവർത്തനങ്ങൾ.