അതിക്രമം കാട്ടുന്നവരെ വീഡിയോ പകർത്തി നാണം കെടുത്തണം; പെൺകുട്ടികളോട് ഗായിക ചിന്മയി ശ്രീപദ


ശാരിക I കേരളം I കളമശ്ശേരി

പൊതുഗതാഗത സംവിധാനങ്ങളിൽ സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്നവരുടെ ദൃശ്യങ്ങൾ പകർത്തി അവരെ പരസ്യമായി നാണം കെടുത്തണമെന്ന് ഗായിക ചിന്മയി ശ്രീപദ. തിരുവനന്തപുരം കാട്ടാക്കടയിൽ കെഎസ്ആർടിസി ബസിനുള്ളിൽ പെൺകുട്ടിക്ക് നേരെ നടന്ന ലൈംഗിക അതിക്രമത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് 'എക്സി'ലൂടെ (X) ഗായികയുടെ പ്രതികരണം. ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർ കോടതിയിൽ എത്താറില്ലെന്നും എന്നാൽ ഇരയാക്കപ്പെടുന്നവർ ജീവിതകാലം മുഴുവൻ ആ മാനസിക വിഷമത്തിൽ (ട്രോമ) കഴിയേണ്ടി വരുന്നുവെന്നും ചിന്മയി കുറിച്ചു.

അതിക്രമം കാണിക്കുന്നവർ പലപ്പോഴും തങ്ങളുടെ കുടുംബത്തെയും കുട്ടികളെയും മറയാക്കി രക്ഷപ്പെടാൻ ശ്രമിക്കാറുണ്ടെന്നും അത്തരക്കാരെ തുറന്നുകാട്ടണമെന്നും ചിന്മയി പെൺകുട്ടികളോട് ആഹ്വാനം ചെയ്തു. ബാഗ് മറയാക്കി പെൺകുട്ടിയുടെ ശരീരത്തിൽ പിടിക്കാൻ ശ്രമിച്ച യാത്രക്കാരന്റെ വീഡിയോ റീഷെയർ ചെയ്ത ഗായിക, ഈ അതിക്രമം കാണിച്ചയാൾ ആത്മഹത്യ ചെയ്താലും സൈബർ ലോകം ആ കുട്ടിയെ തന്നെയാകും കുറ്റപ്പെടുത്തുകയെന്നും കുറിപ്പിൽ കൂട്ടിച്ചേർത്തു. സ്ത്രീകൾക്ക് പുറമെ ബസുകളിൽ പുരുഷന്മാരും ഇത്തരം അതിക്രമങ്ങൾക്ക് ഇരയാകുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.

article-image

dfsfs

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed