ഇ.എൻ.ടി സ്പെഷ്ലിസ്റ്റ് ഡോ. എം.സി. വിനോദ് കുമാർ നിര്യാതനായി
പ്രദീപ് പുറവങ്കര I ഗൾഫ് I ബഹ്റൈൻ:
ബഹ്റൈനിലെ ദാർ അൽ ഷിഫ മെഡിക്കൽ സെന്ററിലെ ഇ.എൻ.ടി (ENT) സ്പെഷ്ലിസ്റ്റ് ഡോ. എം.സി. വിനോദ്കുമാർ (68) നിര്യാതനായി. കണ്ണൂരിലെ വസതിയിൽ വെച്ച് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ബഹ്റൈനിൽ എത്തുന്നതിന് മുൻപ് കണ്ണൂർ എ.കെ.ജി ആശുപത്രി, ധനലക്ഷ്മി ഹോസ്പിറ്റൽ എന്നിവിടങ്ങളിലും കണ്ണൂർ മെഡിക്കൽ കോളേജിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ ലീന വിനോദും മക്കളായ ശ്വേത, സച്ചിൻ, സിതാര എന്നിവരും മരുമക്കളും അടങ്ങുന്നതാണ് കുടുംബം.
അദ്ദേഹത്തിന്റെ വേർപാടിൽ ദാർ അൽ ഷിഫ മാനേജ്‌മെന്റും സഹപ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി.
gdg


