പ്രവാസികൾ അസ്വസ്ഥരാണ് ; യു.എ.ഇയിൽ എത്തിയ മുഖ്യമന്ത്രിയോട് പരാതിയുമായി പ്രവാസി സംഘടനകൾ


രണ്ടു വർഷത്തിനിപ്പുറം വീണ്ടും ദുബൈയിൽ എത്തിയ മുഖ്യമന്ത്രിയോട് പരാതിയുമായി പ്രവാസി സംഘടനകൾ. സോഷ്യൽ മീഡിയയിലൂടെയും മറ്റ് പ്രവാസി സംഘടനകൾ വഴിയും പ്രവാസികളുടെ പ്രശ്നങ്ങളെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി നിരവധി മലയാളി പ്രവാസി സംഘടനകളാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. പ്രവാസികൾക്ക് നാട്ടിൽ ഏർപ്പെടുത്തിയ ഏഴുദിവസത്തെ ക്വാറന്റീൻ മാറ്റണമെന്നാണ് പ്രധാന ആവശ്യം. കുറഞ്ഞ ദിവസത്തേക്ക് നാട്ടിൽ അടിയന്തരമായി പോകുന്ന പ്രവാസികളുടെ കാര്യവും കഷ്ടത്തിലാണെന്നും, അതുകൊണ്ട് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് സംഘടനകൾ ആവശ്യപ്പെടുന്നത്.കോവിഡ് മൂലം നാട്ടിലേക്ക് മടങ്ങിയ ആയിരക്കണക്കിന് മലയാളികളുടെ പുനരധിവാസം സംബന്ധിച്ച് ഇനിയും നടപടി ഉണ്ടായിട്ടില്ല. അതേസമയം, നിക്ഷേപക സംഗമങ്ങൾക്കപ്പുറം ദുബൈയിൽ പൊതുപരിപാടി വേണ്ടെന്നു വെച്ചത് സാധാരണ പ്രവാസികൾക്ക് തിരിച്ചടിയാണ്. കോവിഡ് കാരണം നാട്ടിൽ മടങ്ങിയെത്തിയവരുടെ പുനരധിവാസം, നിർബന്ധിത ക്വാറൻറയിൻ ഉപേക്ഷിക്കൽ, ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്കുള്ള ധനസഹായം എന്നിങ്ങനെ നിരവധി ആവശ്യങ്ങളാണ് പ്രവാസലോകത്തു നിന്നും ഉയരുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഭാഗത്തു നിന്നുള്ള നിസ്സംഗ നിലപാടിൽ പ്രവാസലോകത്ത് പ്രതിഷേധം ശക്തമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed