യുഎഇയിൽ സ്കൂൾ ബസ്സുകളുടെ സ്റ്റോപ്പ് സൈനുകളെ അവഗണിക്കുന്നവർക്ക് 1000 ദിർ‍ഹം പിഴ


ഷാർ‍ജ: സ്‍കൂൾ‍ ബസുകളെ ഓവർ‍ടേക്ക് ചെയ്യുന്നതും സ്റ്റോപ്പ് സൈനുകളെ അവഗണിക്കുന്നതും വലിയ അപകടങ്ങൾ‍ക്കും പരിക്കുകൾ‍ക്കും മരണത്തിനും വരെ കാരണമാകുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. ഇത്തരം നിയമലംഘനങ്ങൾ‍ക്ക് 1000 ദിർ‍ഹം പിഴയും ഡ്രൈവർ‍ക്ക് 10 ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ട് വർ‍ഷത്തിനിടെ ഇത്തരത്തിലുള്ള അപകടങ്ങളൊന്നും ഷാർ‍ജയിൽ‍ റിപ്പോർ‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ഇക്കാര്യത്തിൽ‍ ജനങ്ങൾ‍ക്കിടയിൽ‍ അവബോധം പകരുന്നതിനുള്ള ക്യാന്പയിനുകൾ‍ക്ക് പൊലീസ് തുടക്കംകുറിച്ചിരിക്കുകയാണ്. അപകടങ്ങൾ‍ ഒഴിവാക്കുന്നതിനുള്ള സുരക്ഷാ മാർ‍ഗങ്ങളെക്കുറിച്ച് കുട്ടികൾ‍ക്കിടയിലും ബോധവത്കരണ പരിപാടികൾ‍ നടത്തുന്നുണ്ട്. ബസുകളിൽ‍ നിന്ന് കുട്ടികളെ ഇറക്കുന്പോഴുള്ള സ്റ്റോപ്പ് സൈനുകൾ‍ ചില ഡ്രൈവർ‍മാരെങ്കിലും അവഗണിക്കുന്നത് ശ്രദ്ധയിൽ‍പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സ്‍കൂൾ‍ ബസുകളിൽ‍ സ്‍റ്റോപ്പ് സൈൻ ഓണായിരിക്കുന്പോൾ‍ രണ്ട് ദിശയിലും വാഹനങ്ങൾ‍ കുറഞ്ഞത് അഞ്ച് മീറ്റർ‍ ദൂരെ നിർ‍ത്തണമെന്നും പൊലീസ് ഓർ‍മിപ്പിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed