ബഹ്‌റൈൻ വ്യോമപാത അടച്ചു തന്നെ; വിമാന സർവീസുകൾ നിലവിൽ ഇല്ല


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈൻ വ്യോമപാത അടച്ചതിനെത്തുടർന്ന് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തിവെച്ചത് തു‌ടരുകയാണ്. ബഹ്റൈൻ എയർപോർട്ട് സെർവീസ് ഒടുവിൽ നൽകിയ അപ്ഡേറ്റിലും ഇതേ അറിയിപ്പാണ് ഉള്ളത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. വ്യോമപാത സുരക്ഷിതമായി തുറന്നുകൊടുക്കുന്ന മുറയ്ക്ക് മാത്രമേ സർവീസുകൾ പുനരാരംഭിക്കുകയുള്ളൂ. ഗൾഫ് എയറും സേവനം നിർത്തി വെച്ച നടപടി തുടരുകയാണെന്ന് അറിയിച്ചിട്ടുണ്ട്.

അതേസമയം, വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു എന്ന രീതിയിൽ വിവിധ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണ്. ഇത്തരം തെറ്റായ വിവരങ്ങളിൽ പൊതുജനങ്ങൾ വിശ്വസിക്കരുതെന്ന് ഓർമ്മിപ്പിക്കുന്നു.

നിലവിൽ ബഹ്റൈനിലുള്ളവർ സൗദി അറേബ്യയിലെ ദമാം അടക്കമുള്ള വിമാനത്താവളങ്ങളിലൂടെയാണ് യാത്ര ചെയ്യുന്നത്. വിവിധ പ്രവാസി സംഘടനകൾ ചാർട്ടേർഡ് വിമാന സേവനവും നടത്തിവരുന്നുണ്ട്. 300 മുതൽ 350 ദിനാർ വരെയാണ് ഇതിനായി ഈടാക്കുന്നത്.

article-image

assaddsdsa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed