തമിഴ്നാടിനെ നീറ്റ് പരീക്ഷയിൽ നിന്നും ഒഴിവാക്കണമെന്ന ആവശ്യവുമായി എം.കെ സ്റ്റാലിൻ


ചെന്നൈ: നീറ്റ് പരീക്ഷയിൽ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നിയമസഭയിൽ ബിൽ അവതരിപ്പിച്ചു. 12−ാം ക്ലാസിലെ മാർക്ക് അടിസ്ഥാനമാക്കി മെഡിക്കൽ പ്രവേശനം നടത്തണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. ഡിഎംകെ മുഖ്യമന്ത്രി അവതരിപ്പിച്ച ബില്ലിനെ പ്രതിപക്ഷ കക്ഷിയായ എഐഎഡിഎംകെ പിന്തുണച്ചു.

എന്നാൽ നീറ്റ് പരീക്ഷയെ പേടിച്ച് ഇന്നലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിൽ ഉത്തരവാദിത്തം സർക്കാരിനാണെന്നും നീറ്റ് പരീക്ഷ റദ്ദാക്കുമെന്ന വാഗ്ദാനം ഡിഎംകെ നടപ്പാക്കിയില്ലെന്നും പറഞ്ഞ് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed