അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ബഹ്‌റൈൻ സജ്ജം; ആശയവിനിമയത്തിനായി പ്രത്യേക മാധ്യമ സേന


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജ്യത്ത് അടിയന്തര സാഹചര്യങ്ങളോ പ്രകൃതി ദുരന്തങ്ങളോ ഉണ്ടായാൽ പൊതുജനങ്ങളുമായി അതിവേഗം ആശയവിനിമയം നടത്താൻ ബഹ്‌റൈൻ വിപുലമായ തയ്യാറെടുപ്പുകൾ പൂർത്തിയാക്കി. പാർലമെന്റ്-ശൂറാ കൗൺസിൽ കാര്യ മന്ത്രി ഗാനിം അൽ ബുഐനൈൻ ആണ് ഇക്കാര്യം അറിയിച്ചത്. പ്രതിസന്ധി ഘട്ടങ്ങളിൽ കൃത്യമായ വിവരങ്ങൾ നൽകാൻ പ്രത്യേക 'ക്രൈസിസ് മീഡിയ ടീമിനെ' സർക്കാർ നിയോഗിച്ചിട്ടുണ്ട്.

നാഷണൽ കമ്മ്യൂണിക്കേഷൻ സെന്ററിന്റെ (NCC) കീഴിലായിരിക്കും ഈ സംവിധാനങ്ങൾ പ്രവർത്തിക്കുക. ടെലിവിഷൻ, റേഡിയോ, സോഷ്യൽ മീഡിയ എന്നിവ വഴി ഒരേസമയം മുന്നറിയിപ്പുകൾ നൽകാൻ 'നാഷണൽ സിവിൽ പ്രൊട്ടക്ഷൻ പ്ലാറ്റ്‌ഫോം' സജ്ജമാണ്. വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാൻ കൃത്യമായ ഇടവേളകളിൽ മോക്ക് ഡ്രില്ലുകളും സർക്കാർ സംഘടിപ്പിക്കുന്നുണ്ട്. ചൊവ്വാഴ്ച നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഇതുസംബന്ധിച്ച കൂടുതൽ ചർച്ചകൾ നടക്കും.

article-image

dfdfsdfdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed