വന്യജീവി ആക്രമണം: മരണാനന്തര ധനസഹായം 14 ലക്ഷം രൂപയാക്കി ഉയർത്തി
ഷീബ വിജയൻ I കേരളം
തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം 14 ലക്ഷം രൂപയായി ഉയർത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിൽ നൽകി വന്നിരുന്ന 10 ലക്ഷം രൂപയാണ് വർദ്ധിപ്പിച്ചത്. ഇതിൽ 10 ലക്ഷം രൂപ വനംവകുപ്പിൽ നിന്നും 4 ലക്ഷം രൂപ ദുരന്തനിവാരണ ഫണ്ടിൽ നിന്നുമാണ് അനുവദിക്കുക.
പാമ്പ് കടി, തേനീച്ച, കടന്നൽ എന്നിവയുടെ കുത്തേറ്റ് മരിക്കുന്നവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരവും 4 ലക്ഷത്തിൽ നിന്ന് 10 ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ചു.
ആക്രമണങ്ങളിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കുള്ള സഹായത്തിലും വർദ്ധനവുണ്ട്. ഒരാഴ്ചയിൽ കൂടുതൽ ആശുപത്രിയിൽ കഴിയുന്നവർക്കുള്ള പരമാവധി സഹായം 2 ലക്ഷം രൂപയായും, ഒരാഴ്ചയിൽ താഴെ ചികിത്സ വേണ്ടിവരുന്നവർക്കുള്ള സഹായം 1 ലക്ഷം രൂപയായും ഉയർത്താൻ മന്ത്രിസഭ തീരുമാനിച്ചു.
wsaswasad


