കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ പകുതിയോടെ; സൂചന നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ


ഷീബ വിജയൻ I കേരളം

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 17-നും 23-നും ഇടയിലുള്ള ഏതെങ്കിലും ഒരു ദിവസം നടക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ജില്ലാ കളക്ടർമാരുടെ യോഗത്തിലാണ് കമ്മീഷൻ ഇത് സംബന്ധിച്ച പ്രാഥമിക സൂചന നൽകിയത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ തന്നെയുണ്ടാകുമെന്നാണ് വിവരം. ഇതിന് മുന്നോടിയായി ജില്ലാ കളക്ടർമാർക്കുള്ള അവസാനഘട്ട പരിശീലന പരിപാടികൾ ഇന്നലെ പൂർത്തിയായി. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കാൻ കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഔദ്യോഗികമായ തീയതി പ്രഖ്യാപനം ഡൽഹിയിൽ നടക്കാനിരിക്കുന്ന വാർത്താസമ്മേളനത്തിൽ ഉണ്ടാകും.

article-image

dsdsddsas

You might also like

  • Lulu Exchange
  • Straight Forward

Most Viewed