യു.എ.ഇ.യിൽ മൂന്നുവയസ്സുമുതലുള്ള കുട്ടികളിലും വാക്സിൻ പരീക്ഷണം

യു.എ.ഇ യിൽ കുട്ടികളിൽ കോവിഡ് വാക്സിൻ പരീക്ഷിക്കാൻ ഒരുങ്ങുന്നു. മൂന്ന് വയസിന് മുകളിൽ പ്രായമുള്ള കുട്ടികളിലാണ് പരീക്ഷണം. സിനോഫാം വാക്സിനായിരിക്കും ഇതിന് ഉപയോഗിക്കുക. മൂന്ന് വയസ് മുതൽ 17 വയസ് വരെയുള്ളവരിൽ കോവിഡ് വാക്സിൻ പരീക്ഷിക്കുന്ന മീഡില്‍ ഈസ്റ്റിലെ ആദ്യ രാജ്യമാവുകയാണ് യു എ ഇ. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും കുട്ടികളിലെ പരീക്ഷണമെന്ന് യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു. വിവിധ രാജ്യക്കാരായ 900 കുട്ടികളിലാണ് സിനോഫാം വാക്സിൻ പരീക്ഷിക്കുക.