സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍


 

ന്യൂഡല്‍ഹി: കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ വായ്പാ പരിധി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. സംസ്ഥാന ജിഡിപിയുടെ അഞ്ച് ശതമാനം വരെ കടമെടുക്കാനാണ് കേന്ദ്രത്തിന്‍റെ അനുമതി. കേരളത്തിനു പുറമേ ഗോവ, ഉത്തരാഖണ്ഡ്, ആന്ധ്രാ പ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ വായ്പയെടുക്കാനും അനുമതിയുണ്ട്. നേരത്തെ തന്നെ കേന്ദ്രം നിര്‍ദ്ദേശിച്ച ചില പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കിയതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ വായ്പാ പരിധി ഉയര്‍ത്തുന്നതിന് അനുമതി കൊടുത്തിരിക്കുന്നത്.

You might also like

Most Viewed