അബുദാബിയിൽ മിസൈൽ അവശിഷ്ടം വീണ് ഒരാൾ മരിച്ചു


പ്രദീപ് പുറവങ്കര

അബുദാബി: അബുദാബിയിലെ ബനിയാസ് ഏരിയയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് പാകിസ്ഥാൻ സ്വദേശി മരിച്ചു. ശത്രുരാജ്യം തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ യുഎഇ വ്യോമ പ്രതിരോധ സേന തകർക്കുന്നതിനിടെ ഇതിൻ്റെ അവശിഷ്ടങ്ങൾ ജനവാസ കേന്ദ്രത്തിൽ പതിക്കുകയായിരുന്നു.

സംഭവത്തെത്തുടർന്ന് അബുദാബിയിലെ ബന്ധപ്പെട്ട സുരക്ഷാ ഏജൻസികൾ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചതായി അബുദാബി ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു. വ്യോമ പ്രതിരോധ സംവിധാനം മിസൈലിനെ വിജയകരമായി തടഞ്ഞുവെങ്കിലും തകർന്നുവീണ ഭാഗങ്ങൾ അപകടമുണ്ടാക്കുകയായിരുന്നുവെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

article-image

dqswsdsades

You might also like

  • Lulu Exchange
  • Straight Forward

Most Viewed