ഇന്ത്യയിലേക്ക് സഹായമെത്തിക്കാൻ പുതിയ വ്യോമപാത തുറന്ന് യു.എ.ഇ

ദുബൈ: യു.എ.ഇ - ഇന്ത്യ സൗഹൃദം ദൃഢമാക്കാൻ പുതിയ ജീവകാരുണ്യ വ്യോമപാത തുറന്നു. കോവിഡ് വ്യാപനം അതിരൂക്ഷമായ ഇന്ത്യയിലേക്ക് ദുബായിൽ നിന്ന് അടിയന്തര കോവിഡ് ദുരിതാശ്വാസ സാധനങ്ങൾ എത്തിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ വ്യോമപാത ഒരുക്കിയത്. എമിറേറ്റ്‌സ് എയർലൈൻസിന്റെ നേതൃത്വത്തിലാണ് പദ്ധതി. ദുബായിൽ നിന്ന് കിട്ടുന്നിടത്തോളം സാധനങ്ങളും ലഭ്യമായ മറ്റ് അവശ്യവസ്തുക്കളും ഉടനടി ഇന്ത്യയിലേക്ക് എത്തിക്കുകയാണ് ഉദ്ദേശ്യം. ഇതിനായി എയർബ്രിഡ്ജ് എമിറേറ്റ്‌സ് കാർഗോ തയ്യാറാക്കിയതായി എമിറേറ്റ്‌സ് എയർലൈൻസ് അറിയിച്ചു.