ഫിത്ർ സക്കാത്ത് സംഭരണം: ലേബർ ക്യാമ്പുകളിൽ വിതരണം ചെയ്യാനൊരുങ്ങി അൽ ഫുർഖാൻ സെൻ്റർ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: അൽ ഫുർഖാൻ സെൻ്ററിൻ്റെ നേതൃത്വത്തിൽ ലേബർ ക്യാമ്പുകളിൽ വിതരണം ചെയ്യാനുള്ള ഫിത്ർ സക്കാത്ത് അരി തെർബിയ ഇസ്‌ലാമിക് സൊസൈറ്റിയിൽ നിന്നും ഏറ്റുവാങ്ങി. സൊസൈറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ തെർബിയ ഡയറക്ടർ ശൈഖ് ആദിൽ റാശിദ് ബൂ സൈബാ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ഫിത്ർ സക്കാത്ത് വിതരണത്തിനായി ആദ്യമായി മുന്നോട്ടുവന്ന അൽ ഫുർഖാൻ പ്രവർത്തകരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
അൽ ഫുർഖാൻ പ്രവർത്തകരായ അബ്ദുള്ള, മുജീബ്, ഫാറൂക്ക്, ഇക്ബാൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഏറ്റുവാങ്ങിയ അരി അസ്റി, മാമീർ, എക്കർ എന്നീ സ്ഥലങ്ങളിലുള്ള ലേബർ ക്യാമ്പുകളിൽ വരും ദിവസങ്ങളിൽ വിതരണം ചെയ്യുമെന്ന് അൽ ഫുർഖാൻ പ്രതിനിധികൾ അറിയിച്ചു.
aassasa



