ഐ.പി.എൽ‍ 2021 രണ്ടാം ഘട്ടം; നിർണായക പ്രഖ്യാപനവുമായി ഗാംഗുലി


ന്യൂഡൽഹി: ഐ.പി.എൽ‍ 2021 സീസണിലെ ബാക്കി മത്സരങ്ങൾ‍ക്ക് ഇന്ത്യ വേദിയാകില്ലെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. വളരെ ദൈർ‍ഘ്യമേറിയ ക്വാറന്റൈന്‍ കാലയളവ് നിലനിൽ‍ക്കുന്നതിനാലും നിലവിലെ മോശം സാഹചര്യത്തിലും ഇന്ത്യയിൽ‍ ബാക്കി മത്സരങ്ങൾ‍ നടത്താൻ സാധ്യമല്ലെന്ന് ഗാംഗുലി പറഞ്ഞു. ലോക ടെസ്റ്റ് ചാന്പ്യന്‍ഷിപ്പ് കഴിഞ്ഞാൽ‍ ഇന്ത്യന്‍ ടീം ശ്രീലങ്കയിൽ‍ മൂന്ന് ഏകദിനങ്ങളും 5 ടി20 മത്സരങ്ങളും കളിക്കുമെന്ന് ഗാംഗുലി അറിയിച്ചു. ഓഗസ്റ്റ് നാലിനാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരന്പര ആരംഭിക്കുക.

ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിനും ഇംഗ്ലണ്ട് പര്യടനത്തിനും ഇടയിലുള്ള സമയത്ത് ഐ.പി.എൽ‍ നടത്താമെന്ന അഭിപ്രായം ഉയർ‍ന്ന് വന്നിരുന്നു. എന്നാൽ‍ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിനു ശേഷം ഇന്ത്യ ശ്രീലങ്കയിലേക്ക് പോകുന്നതിനാൽ‍ സാധ്യമല്ല.

ഐ.പി.എല്ലിലെ ബാക്കി മത്സരങ്ങൾ‍ യു.എ.ഇയിൽ‍ നടത്താനായില്ലെങ്കിൽ‍ ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവിടങ്ങളാണ് പരിഗണനയിലുള്ളത്. ശ്രീലങ്കയും വേദിയാകാൻ സന്നദ്ധത അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്.

You might also like

Most Viewed