25000 സിനിമാ പ്രവർത്തകർക്ക് ധനസഹായവുമായി സൽമാൻ ഖാൻ


ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം ക്രമാതീതമായി വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പ്രതിസന്ധി നേരിടുന്ന സിനിമാ പ്രവർത്തകർക്ക് കൈത്താങ്ങായി ബോളിവുഡ്താരം സൽമാൻ ഖാൻ. ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന സാങ്കേതിക പ്രവർത്തകർ, ജൂനിയർ ആർട്ടിസ്റ്റുകൾ, സ്റ്റണ്ട് ആർട്ടിസ്റ്റുകൾ, ലൈറ്റ് ബോയ്സ് തുടങ്ങിയ 25000 പേർക്ക് സൽമാൻ ധനസഹായം നൽകും. 

ആദ്യ ഗഡുവായി 1500 രൂപ അർഹതപ്പെട്ടവരുടെ അക്കൗണ്ടിലേക്ക് സൽമാൻ ഖാൻ നിക്ഷേപിക്കുമെന്ന് ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യൻ സിനി എംപ്ലോയിസ് (എഫ്.ഡബ്ല്യു.ഐ.സി.ഇ) പ്രസിഡന്റ് ബി.എൻ തിവാരി അറിയിച്ചു. കോവിഡ് ആദ്യഘട്ടത്തിലും സിനിമാ പ്രവർത്തകർക്ക് സഹായമായി സൽമാൻ ഖാൻ എത്തിയിരുന്നു.

You might also like

Most Viewed