മിഡിൽ ഈസ്റ്റ് സംഘർഷം: ബഹ്റൈനിലേയ്ക്ക് അടക്കമുള്ള വിമാന സർവീസുകൾ വെട്ടിക്കുറച്ച് ബ്രിട്ടീഷ് എയർവേയ്‌സ്
പ്രദീപ് പുറവങ്കര
ലണ്ടൻ: പശ്ചിമേഷ്യയിൽ യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ ബ്രിട്ടീഷ് എയർവേയ്‌സ് താൽക്കാലികമായി നിർത്തിവെച്ചു. മെയ് അവസാനം വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ബഹ്‌റൈൻ, ദുബായ്, അമ്മാൻ, ടെൽ അവീവ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ മെയ് 31 വരെ റദ്ദാക്കി. ദോഹയിലേക്കുള്ള സർവീസുകൾ ഏപ്രിൽ 30 വരെ ഉണ്ടാകില്ലെന്നും കമ്പനി അറിയിച്ചു. വ്യോമപാതയിലെ അനിശ്ചിതത്വവും സുരക്ഷാ സാഹചര്യങ്ങളും കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ബ്രിട്ടീഷ് എയർവേയ്‌സ് വക്താവ് വ്യക്തമാക്കി.
യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണ്ണമായും തിരികെ നൽകുകയോ മറ്റ് വിമാനക്കമ്പനികളിൽ ടിക്കറ്റ് റീബുക്ക് ചെയ്യാനോ ഉള്ള സൗകര്യം ലഭ്യമാണ്. അതേസമയം സൗദി അറേബ്യയിലെ റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ നിലവിൽ തടസ്സമില്ലാതെ തുടരുമെന്നും അധികൃതർ അറിയിച്ചു.
rgfdrdffddfr



