കനത്ത മൂടല്‍മഞ്ഞ്: യുഎഇയില്‍ അപകടത്തില്‍പ്പെട്ടത് 21 വാഹനങ്ങങ്ങള്‍

ഷാര്‍ജ: യുഎഇയില്‍ ഇന്നലെ രാവിലെയുണ്ടായ അപകടത്തില്‍ 21 വാഹനങ്ങങ്ങള്‍ കൂട്ടിയിടിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കനത്ത മൂടല്‍മഞ്ഞാണ് അപകട കാരണമായത്. ഷാര്‍ജയില്‍ നിന്ന് ഉമ്മുല്‍ഖുവൈനിലേക്കുള്ള ദിശയിലായിരുന്നു എമിറേറ്റ്സ് റോഡിലെ അപകടം.
അപകടമുണ്ടായ ഉടന്‍ ആംബുലന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കി. മൂടല്‍ മഞ്ഞുള്ള സമയങ്ങളിലും അല്ലാത്തപ്പോഴും വാഹനം ഓടിക്കുമ്പോള്‍ മുഴുവന്‍ ശ്രദ്ധയും റോഡില്‍ തന്നെ ആയിരിക്കണമെന്ന് ഡ്രൈവര്‍മാര്‍ക്ക് ഷാര്‍ജ പൊലീസ് പട്രോള്‍ വിഭാഗം ഡയറക്ടര്‍ ലെഫ്. കേണല്‍ മുഹമ്മദ് അലയ് അല്‍ നഖ്‍ബി മുന്നറിയിപ്പ് നല്‍കി. ഫോഗ് ലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സന്നാഹങ്ങളോടെ വാഹനം സാവധാനത്തില്‍ ഓടിക്കണം. കാഴ്‍ച അസാധ്യമാവുകയാണെങ്കില്‍ റോഡിന്റെ വശങ്ങളിലേക്ക് മാറ്റി വാഹനം സുരക്ഷിതമായി നിര്‍ത്തിയിടണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.